ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ പൊലീസ് സ്‌റ്റേഷനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ളെ ഗുരുതര പരിക്കുകളേടെ ആശുപത്രിയില്‍ പ്രവേശശിപ്പിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണെന്നാണ് ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. നിരന്തരം ആക്രമണങ്ങള്‍ക്കു വേദിയാകുന്ന പ്രദേശമാണ് ഷോപ്പിയാന്‍.
ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്നത് അയലത്തു നിന്നാണെന്ന് ഐക്യ രാഷ്ട്രസഭ പൊതു സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. മുംബൈ ഭീകരാക്രമണ സൂത്രധാരനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നു. പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തണം. സമാധാന ചര്‍ച്ച ഉപേക്ഷിച്ചത് പാക്കിസ്ഥാന്റെ നിലപാട് കാരണമാണ്. ബിന്‍ ലാദന് താവളമൊരുക്കിയത് പാക്കിസ്ഥാനാണെന്നും സുഷമ പറഞ്ഞിരുന്നു. അതേസമയം പാകിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. 2014 ല്‍ പെഷവാറില്‍ സ്‌കൂള്‍ ആക്രമണം നടത്തുന്നതിനായി ഇന്ത്യ ഭീകരര്‍ക്കു പണം നല്‍കിയെന്നും പാകിസ്ഥാന്‍ വിധേശകാര്യ മന്ത്രി ആരോപണമുന്നയിച്ചു.
ഇന്ത്യ വീണ്ടും മിന്നലാക്രമണങ്ങള്‍ നടത്തിയതായി ആഭ്യന്ത മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. കഴിഞ്ഞദിവസം നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തരപകുപ്പപപപ് പുറത്തുവിട്ട്ിരുന്നു.സൈനിക മേധാവിയും വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു വെളിപ്പെടുത്തല്‍.
from mangalam.com https://ift.tt/2y0Gdr7
via IFTTT
No comments:
Post a Comment