നിങ്ങള്‍ക്കു നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍? കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മോഹന്‍ലാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

നിങ്ങള്‍ക്കു നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍? കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മോഹന്‍ലാല്‍

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതനായി മോഹന്‍ലാല്‍. ക്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മോഹന്‍ ലാല്‍ ക്ഷുഭിതനായത്. മോഹന്‍ ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു താരരാജാവിന്റെ ഒഴിവാക്കല്‍.

വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലെത്തി ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചത്. ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍.., നല്ല ഒരു കാര്യം പറയുമ്പോള്‍.. കന്യാസ്ത്രികള്‍ക്ക് എന്ത് ചെയ്യണം, അതും ഇതും ആയിട്ട് എന്ത് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ, അത് പൊതുവികാരമാണോ.. ഇത്രയും വലിയ പ്രോബ്ലം ഇവിടെ നടക്കുമ്പോള്‍.. എന്ന് പറഞ്ഞ് മോഹന്‍ ലാല്‍ നിര്‍ത്തുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖര്‍ സമരപ്പന്തലിലും അല്ലാതെയും രംഗത്തെത്തിയിരുന്നു.



from mangalam.com https://ift.tt/2p8Wfv6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages