മംഗളൂരു: മലയാളിയായ എഴുപതുകാരനെ ഭീഷണിപ്പെടുത്തി മർദിച്ച് കൊള്ളയടിച്ച കേസിൽ യുവതിയടക്കം രണ്ടുപേർ പിടിയിൽ. കുത്താറിലെ കർണാടകരക്ഷണവേദികെ മഹിളാവിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത(30), ഹിന്ദുമഹാസഭാ നേതാവ് രാകേഷ്(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൂന്നുപേർ ഒളിവിലാണ്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യ അസുഖം ബാധിച്ച് വർഷങ്ങളായി എറണാകുളത്തു ചികിത്സയിലാണ്. പരാതിക്കാരൻ മകനൊപ്പം മംഗളൂരുവിലാണു താമസം. ഒരു സ്ത്രീക്കൊപ്പമുള്ള രംഗങ്ങൾ സ്ത്രീയുടെ അനുമതിയോടെ ചിത്രീകരിച്ച് ഇയാൾ പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ഇതു മനസ്സിലാക്കിയ സംഘം ജോലിക്കെന്ന വ്യാജേന വീട്ടിൽ ചെന്ന് പെൻഡ്രൈവ് മോഷ്ടിക്കുകയും ഇതിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് ഇയാളെ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും പണം കൈയിലില്ലെന്നറിയിച്ചതോടെ മർദിക്കുകയും സ്വർണമാല, മോതിരം, കൈയിലുണ്ടായിരുന്ന 18,000 രൂപ എന്നിവ കവരുകയും ചെയ്തു. കാറിന്റെ രേഖകളും സംഘം കൈക്കലാക്കാൻ ശ്രമിച്ചു. അതിനിടെ ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഇയാൾ ബഹളംവെക്കുകയും സമീപത്തെ ഫ്ലാറ്റിലെ കാവൽക്കാരെത്തി രണ്ടുപേരെ പിടികൂടി പോലീസിലേൽപ്പിക്കുകയുമായിരുന്നു. വിശദവിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OeriE1
via
IFTTT
No comments:
Post a Comment