പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 68-ാം ജന്മദിനം; ഇന്ന് തമിഴ്‌നാട്ടില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ബി.ജെ.പി തമിഴ്‌നാട് ഘടകത്തിന്റെ വക സ്വര്‍ണ മോതിരം സമ്മാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 68-ാം ജന്മദിനം; ഇന്ന് തമിഴ്‌നാട്ടില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ബി.ജെ.പി തമിഴ്‌നാട് ഘടകത്തിന്റെ വക സ്വര്‍ണ മോതിരം സമ്മാനം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണിന്ന്. പ്രധാനമന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കാനാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ തീരുമാനം. തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിലിസൈ സൗന്ദരരാജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈ സിവിക് ബോഡി നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്കാണ് സ്വര്‍ണ വള നല്‍കുക.

ബിജെപി തമിഴ്‌നാട് ഘടകം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും ശക്തനും പ്രസിദ്ധനുമായ നേതാവിന് ജന്മദിനാശംസകള്‍ എന്നും തമിഴ്‌നാട് ബി.ജെ.പി ട്വീറ്റ് ചെയ്തു.

എന്നാല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയില്‍ എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമയാ ജയലളിതയുടെ ജന്മദിനത്തിന് സ്വര്‍ണ മോതിരമായിരുന്നു കുട്ടികള്‍ക്ക് പ്രവര്‍ത്തകര്‍ സമ്മാനിച്ചത്. ആ ദിവസം ജനിച്ച ഏഴ് കുട്ടികള്‍ക്കാണ് സ്വര്‍ണ മോതിരം നല്‍കിയിരുന്നത്.

ഇക്കുറി മോദിയുടെ ജന്മദിനാഘോഷം വാരണാസിയിലെ സ്‌കൂള്‍ക്കുട്ടികള്‍ക്കൊപ്പമായിരിക്കും. അവര്‍ക്കൊപ്പം ദിവസം മുഴുവന്‍ ചിലവിടുന്നതിനോടൊപ്പം തന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചലച്ചിത്രവും അദ്ദേഹം കാണും. 32 മിനുട്ട് ദൈര്‍ഘ്യമുള്ള 'ചലോ ജീത്തേ ഹേ' എന്ന ചിത്രമാണ് മോദി കുട്ടികള്‍ക്കൊപ്പം ആസ്വദിക്കുക. രണ്ടു ദിവസത്തെ വാരണാസി സന്ദര്‍ശനത്തില്‍ കാശി വിശ്വനാഥക്ഷേത്രവും മോദി സന്ദര്‍ശിക്കും.



from mangalam.com https://ift.tt/2peNyzy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages