ന്യൂഡല്‍ഹി: ഗംഗാ നദിയുടെ സംരക്ഷണത്തിന് കടുത്ത നടപടി സ്വീകരിക്കുന്നതിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കരട് രൂപം കേന്ദ്ര ജലവിഭവ, നദി സംരക്ഷണ, ഗംഗ പുനരുദ്ധാരണ വകുപ്പ് തയ്യാറാക്കി. ഗംഗാനദി മലിനപ്പെടുത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷയോ 50 ലക്ഷം രൂപ വരെ പിഴയോ ചുമത്താനാണ് കരട് രേഖയില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഗംഗയുടെ സംരക്ഷണത്തിന് ഗംഗാ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രുപീകരിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. കരട് രൂപം കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ക്ക് അയച്ചുകഴിഞ്ഞു.
2,525 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗാനദിയുടെ സംരക്ഷണത്തിനും എല്ലാ പുനരുദ്ധാരണ നടപടികള്‍ നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും നാഷണല്‍ ഗംഗ കൗണ്‍സില്‍, നാഷണല്‍ ഗംഗ റിജുവനേഷന്‍ അതോറിറ്റി എന്നിവ രൂപീകരിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു. ഗംഗയുടെ സ്വാഭാവിക ഒഴുക്ക് തടയുകയോ നദിയുടെ അവസ്ഥ പരിഗണിക്കാതെ വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്തുകയോ ചെയ്താല്‍ കനത്ത പിഴയും ശിക്ഷാ നടപടിയും വേണമെന്നും പറയുന്നു.
from mangalam.com https://ift.tt/2oGxZAb
via IFTTT
No comments:
Post a Comment