ഇന്തോനീഷ്യയിലെ സുനാമി; മരണം 48 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ഇന്തോനീഷ്യയിലെ സുനാമി; മരണം 48 ആയി

ജക്കാർത്ത: ഇൻഡോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയിൽ ചുരുങ്ങിയത് 48പേർ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടർന്ന് കടലോര നഗരമായ പാലുവിൽ വൻ തിരമാലകൾ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകൾ ഒഴുകിപ്പോയി.കടൽതീരത്ത് പകുതി മണ്ണിൽ മൂടിയ മൃതദേഹങ്ങൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന് പിന്നാലെ ഇൻഡൊനീഷ്യൻ ദുരന്ത നിവാരണ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അരമണിക്കൂറിനകം പിൻവലിക്കുകയും ചെയ്തു. തുടർ ചലനങ്ങൾ 6.7 വരെ രേഖപ്പെടുത്തി. തീരത്തേക്ക് സുനാമി തിരമാലകളടിക്കുന്ന ദൃശ്യം ഇൻഡൊനീഷ്യൻ ടി.വി. പുറത്തുവിട്ടു. മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ചെറുനഗരം ഡോംഗല എന്നിവിടങ്ങളിലാണ് തിരമാലകൾ ആഞ്ഞടിച്ചതെന്ന് ദുരന്തനിവാരണ ഏജൻസി വക്താവ് സുടോപോ പുർവൊ നഗ്രൊഹൊ പറഞ്ഞു. വീടുകൾ ഒഴുകിപ്പോയി. ഒട്ടേറെ കുടുംബങ്ങളെ കാണാതായി.ദ്വീപിൽ 3.5 ലക്ഷം പേർ താമസിക്കുന്നുണ്ട്. പ്രദേശത്തേക്കുള്ള വാർത്താവിനിമയബന്ധം തകരാറിലായതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നതേയുള്ളൂ. പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേഖലയിലേക്ക് ശനിയാഴ്ച രാവിലെ കൂടുതൽ രക്ഷാസംവിധാനങ്ങൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലുവിൽ ശക്തമായ തിരമാല അടിക്കുന്നതിന്റെയും ജനം പരിഭ്രാന്തരായി ഓടുന്നതിന്റെയും ചിത്രങ്ങളാണ് ഇൻഡൊനീഷ്യൻ ടെലിവിഷൻ സംപ്രേഷണം ചെയ്തത്. ഭൂചലനത്തെത്തുടർന്ന് പാലുവിലെ വിമാനത്താവളം 24 മണിക്കൂർ നേരത്തേക്ക് പ്രവർത്തനം നിർത്തിയിരിക്കയാണ്. സുലവേസിയിൽ ഒട്ടേറെ വീടുകൾ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറൻ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു. സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കിൽ മാസങ്ങൾക്കുമുമ്പുണ്ടായ ഭൂചലനത്തിൽ 500-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. 2004 ഡിസംബറിൽ പടിഞ്ഞാറൻ ഇൻഡൊനീഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനത്തെത്തുടർന്നുണ്ടായ സുനാമിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലായി 2,30,000 പേർ കൊല്ലപ്പെട്ടിരുന്നു. Content highlights:Indonesia earthquake: At least 48 dead in Palu Another view of the major tsunami reported to have hit Palu, Indonesia after M 7.5 earthquake today, Sept 28! Report: Catastrophes Mundiales pic.twitter.com/TShiOyTViB — severe-weather.EU (@severeweatherEU) September 28, 2018


from mathrubhumi.latestnews.rssfeed https://ift.tt/2xZrNaW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages