അഹമ്മദാബാദ്: എം.എൽ.എമാരുടെ ശമ്പളത്തിൽ 45,000 രൂപ വർധന വരുത്താനുള്ള ബിൽ ഗുജറാത്ത് നിയമസഭ പാസാക്കി. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ 70,727 രൂപ ആയിരുന്ന പ്രതിമാസ ശമ്പളം 1,16,316 രൂപയായി വർധിക്കും. വർധന 45,589 രൂപ. കഴിഞ്ഞ വർഷം ഡിസംബർ 22 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്. എം.എൽ.എമാരുടെ ദിവസ ബത്ത 200 രൂപയായിരുന്നത് 1000 രൂപയായും കൂട്ടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NSfNC0
via
IFTTT
No comments:
Post a Comment