പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍

ന്യൂഡൽഹി:ഇന്ത്യയിൽ 2005-നും 2016-നും ഇടയിൽ 27.1 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി റിപ്പോർട്ട്. പത്ത് വർഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ നിരക്കിൽ പകുതിയോളം കുറവുണ്ടെന്നും യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഒക്സ്ഫഡ് പൊവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും ചേർന്ന് പുറത്തു വിട്ട 2018-ലെ ഗ്ലോബൽ മൾട്ടിഡൈമെൻഷണൽ പൊവർട്ടി ഇൻഡക്സ് (എം.പി.ഐ.) വ്യക്തമാക്കുന്നു. പത്ത് വർഷംകൊണ്ട് രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ലോകമെമ്പാടും 130 കോടി ആളുകളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത്. അതിൽ പകുതിയോളം (46 ശതമാനം) തീവ്രമായ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. ആഗോള വ്യാപകമായി ദാരിദ്ര്യ നിർമാർജനത്തിനായി ഇനിയും നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിലും ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ദാരിദ്ര്യം നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്നത് ശുഭ സൂചനയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2xPlxCH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages