പൂനെ: ശാരീരികമായി ഉപയോഗിക്കാന്‍ കൂട്ടുകാരന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്ന 26 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ കൂട്ടുകാരന്റെ ഭാര്യയുടെ ചിത്രവും വീഡിയോയും പകര്‍ത്തിയ ശേഷം അതു ഭര്‍ത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികചോദന വ്യക്തമാക്കിയിരുന്ന യുവാവിനെതിരേ യുവതി തന്നെ ഒടുവില്‍ പരാതി നല്‍കി.
ഭോസാരി സ്വദേശിയായ യുവാവ് കഴിഞ്ഞ ഡിസംബറിലാണ് യുവതിയുടെ ഭര്‍ത്താവുമായി പരിചയം ഉണ്ടാക്കിയത്. പിന്നീട് സൗഹൃദത്തിലാകുകയൂം അത് ഉപയോഗിച്ച് വീട്ടിലെത്തുക പതിവാക്കുകയുമായിരുന്നു. ഇങ്ങനെ പല തവണയായി നടത്തിയ സന്ദര്‍ശനത്തിനിടയില്‍ യുവതിയുടെ ചിത്രവും വീഡിയോയും പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇത് കാട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.
ഫോണ്‍വിളിച്ച് ലൈംഗികവേഴ്ചയ്ക്ക് നിര്‍ബ്ബന്ധിക്കുക പതിവായി മാറിയതോടെ യുവതി തന്റെ ഫോണ്‍നമ്പര്‍ മാറ്റി. എന്നാല്‍ യുവതിയുടെ പുതിയ നമ്പറും കണ്ടുപിടിച്ചു വിളി തുടര്‍ന്നു. ഒടുവില്‍ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി വാക്കാട് പോലീസില്‍ ബുധനാഴ്ച പരാതി നല്‍കുകയും യുവാവിനെ പോലീസ് കയ്യോടെ പൊക്കുകയുമായിരുന്നു.
from mangalam.com https://ift.tt/2DzZV36
via IFTTT
No comments:
Post a Comment