സാമ്പത്തിക പ്രതിസന്ധി: പാകിസ്താൻ നവാസ് ഷെരീഫിന്റെ എരുമകളെ ലേലം ചെയ്തു;കിട്ടിയത് 23 ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

സാമ്പത്തിക പ്രതിസന്ധി: പാകിസ്താൻ നവാസ് ഷെരീഫിന്റെ എരുമകളെ ലേലം ചെയ്തു;കിട്ടിയത് 23 ലക്ഷം രൂപ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ സർക്കാർ പ്രതിസന്ധി പരിഹരിക്കാൻ മുൻ പ്രധാനമന്ത്രിയുടെ വളർത്തു മൃഗങ്ങളെ വരെ ലേലം ചെയ്യുന്നു.മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതിയിൽപോറ്റിയിരുന്ന എട്ട് എരുമകളെയാണ് ഇന്നലെ ലേലം ചെയ്ത് വിറ്റത്.23 ലക്ഷം പാകിസ്താൻ രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്. ഭീമമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. അത് നേരിടാൻ പ്രധാനമന്ത്രി കൂടുതൽ കർക്കശ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയതായി തയ്യാറാക്കിയ പദ്ധതി പ്രകാരം കഴിഞ്ഞയാഴ്ച സർക്കാർ ലേലം ചെയ്തത് 61 ആഡംബര കാറുകളാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് പ്രൂഫ് സജ്ജീകരണമുള്ളതുൾപ്പെടെ 102 കാറുകൾ, നാലു ഹെലികോപ്ടറുകൾ എന്നിവയും വിൽക്കാനുള്ള ഒരുക്കത്തിലാണ് സർക്കാരിപ്പോൾ. രണ്ടു മണിക്കൂറിനുള്ളിലാണ് എരുമകളുടെ ലേലം പൂർത്തിയായത്. പണമായി മാത്രമേ ലേലത്തുക സ്വീകരിക്കുകയുള്ളുവെന്ന്ആദ്യമേ അറിയിച്ചിരുന്നു. ഇരുപത്തിമൂന്ന് ലക്ഷത്തി രണ്ടായിരം രൂപയ്ക്കാണ് മൂന്നു വലിയ എരുമകളേയും അഞ്ച് കുട്ടി എരുമകളേയും വിറ്റത്. ഒന്നിന് 1,20,000 രൂപ മതിപ്പു വിലയുള്ള എരുമയെ 3,85,000 രൂപയ്ക്കാണ് നവാസ് ഷെരീഫിന്റെ ആരാധകൻ സ്വന്തമാക്കിയത്. നവാസ് ഷെരീഫിനോടും അദ്ദേഹത്തിന്റെ മകൾ മറിയം നവാസിനോടുമുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് മൂന്നിരട്ടി വിലയ്ക്ക് എരുമയെ വാങ്ങിയതെന്ന് ഖൽബ് അലി എന്ന ഇസ്ലാമാബാദ് സ്വദേശി പറഞ്ഞു. എട്ടു എരുമകളെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പോറ്റാൻ ആറു പരിചാരകരെ നിയമിച്ചിരുന്നു. ഇത് സർക്കാരിന് അനാവശ്യചെലവാണെന്ന് അഭിപ്രായമാണ് പുതിയ പ്രധാനമന്ത്രിക്കുള്ളത്. അനാവശ്യ ആഡംബരത്തിൽ പെടുന്ന അധികമുള്ള വാഹനങ്ങൾ വിറ്റൊഴിവാക്കാനുള്ള തീരുമാനവും ഇതിൽ പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NMY6oi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages