കൊച്ചി: കോടികൾ വിലവരുന്ന ന്യൂജെൻ ലഹരിമരുന്നായ എം.ഡി.എം.എ. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് പ്രത്യേക സ്ക്വാഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 200 കോടി രൂപ വിലയുള്ള 32 കിലോ എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത്താഫിറ്റമൈൻ) ആണ് പിടിച്ചെടുത്തത്. കേരളത്തിൽ ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള എം.ഡി.എം.എ. ഇനത്തിലെ മയക്കുമരുന്നു കണ്ടെത്തുന്നത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എറണാകുളം ഷേണായീസിന് സമീപമുള്ള കൊറിയർ സർവീസിലെ പായ്ക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സെപ്ഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ എൻ.ജി. അജിത്കുമാർ, എൻ.ഡി. ടോമി, പി.ഇ. ഉമ്മർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2zDKToV
via
IFTTT
No comments:
Post a Comment