20 വര്‍ഷത്തിന് ശേഷമൊരു വെള്ളി; ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍കൊടികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

20 വര്‍ഷത്തിന് ശേഷമൊരു വെള്ളി; ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍കൊടികള്‍

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യൻ വനിതകൾ ജക്കാർത്തയിൽ സ്വന്തമാക്കിയത് ചരിത്രനേട്ടം. 20 വർഷത്തെ ഇടവേളക്ക് ശേഷം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയാണ് ഇന്ത്യൻ പെൺകൊടികൾ ചരിത്രത്തിന്റെ ഭാഗമായത്. ഫൈനൽ കളിക്കുന്നതാകട്ടെ മൂന്നാമത്തെ തവണയും. 2002-ൽ മെഡലൊന്നും നേടാതെ മടങ്ങിയ ഇന്ത്യ 2006-ൽ വെങ്കലം നേടി. 2010-ലും മെഡൽ പട്ടികയിൽ നിന്ന് പുറത്തായി. എന്നാൽ 2014-ൽ വീണ്ടും വെങ്കലം നേടി തിരിച്ചുവരവ് നടത്തി. അതിനേക്കാളെല്ലാം മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ പുറത്തെടുത്തത്. ഫൈനലിൽ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മിനാമി ഷിമിസു ജപ്പാനെ മുന്നിലെത്തിച്ചു. എന്നാൽ 24-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ പാസ്സിൽ നേഹ ഗോയൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ജപ്പാൻ വീണ്ടും മുന്നിലെത്തി. 44-ാം മിനിറ്റിൽ മൊറ്റോമി കവാമുറ പെനാൽറ്റി കോർണറിലൂടെ ജപ്പാന്റെ വിജയഗോൾ നേടുകയായിരുന്നു. ഒരു ഗോൾ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം പുരുഷ വിഭാഗത്തിൽ സെമിഫൈനലിൽ ഇന്ത്യ മലേഷ്യയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു. ഇനി വെങ്കല മെഡലിനായി പാകിസ്താനുമായി മത്സരിക്കും. Content Highlights: Indian womens hockey team loses to Japan gets silver


from mathrubhumi.latestnews.rssfeed https://ift.tt/2PnGPOS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages