ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണം മുഴുവന്‍ പിടിച്ചെടുത്ത് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ നരേന്ദ്രമോഡി ജനങ്ങളെ പറ്റിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം എത്തിയോ എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് വ്യക്തമാക്കിയ രാഹുല്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടത്തുകയില്ലെന്ന് രാജസ്ഥാനില്‍ പറഞ്ഞു.
മോഡിയുടെ 2014 തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു കള്ളപ്പണം പിടിക്കുമെന്നത്. എന്നാല്‍ ജനങ്ങളെ പറഞ്ഞു പറ്റിച്ചെന്നും ഒരു രൂപ പോലും ആര്‍ക്കും കിട്ടിയില്ലെന്നും പറഞ്ഞു. മറ്റൊരു വാഗ്ദാനമായിരുന്ന മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഇപ്പോള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങളാണെന്നും വിമര്‍ശിച്ചു. ചൈന പ്രതിദിനം 50,000 തൊഴില്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ അത് 450 ആണെന്നും പ്രധാനമന്ത്രി മന്‍ കിബാത്തിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ളത് പറയുമ്പോള്‍ ജനങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ ചെവിയില്‍ എത്തുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
നരേന്ദ്രമോഡിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കില്ല. അവരുടെ ഉന്നമനത്തിന് വേണ്ടി തങ്ങളാല്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ആശയങ്ങളെയെല്ലാം രൂക്ഷമായ വിമര്‍ശനങ്ങളിലൂടെയാണ് രാഹുല്‍ പരിഹസിച്ചത്.
from mangalam.com https://ift.tt/2MRqY9i
via IFTTT
No comments:
Post a Comment