പൂനെ: വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പളിനെതിരെ പരാതി. 14കാരനായ വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിക്കുകയും ശരീരത്തില്‍ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്നുമാണ് പരാതി. മാര്‍ച്ചിലാണ് സംഭവം നടന്നത്. രണ്ട് പ്രാവശ്യം വൈദികനായ പ്രിന്‍സിപ്പള്‍ ഇത്തരത്തില്‍ കുട്ടിയെ സമീപിച്ചു. ഒരിക്കല്‍ സ്റ്റാഫ് റൂമില്‍ വെച്ചും ഒരിക്കല്‍ പ്രിന്‍സിപ്പള്‍ ചേമ്പറില്‍ വെച്ചുമായിരുന്നു ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറിയത്. സംഭവത്തില്‍ പ്രിന്‍സിപ്പളിനെയും കൗണ്‍സിലറെയും പോലീസ് പിടികൂടി.
കുട്ടി കൗണ്‍സിലറോട് പ്രിന്‍സിപ്പളിന്റെ പെരുമാറ്റത്തെ കുറിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം പോലീസിന്റെ മുന്നില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും മറച്ച് വയ്ക്കാനാണ് കൗണ്‍സിലര്‍ തയ്യാറായത്. മാത്രമല്ല കുട്ടിയെ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് ആഴ്ചകളായി പ്രിന്‍സിപ്പള്‍ സ്‌കൂളില്‍ വരുന്നില്ല. മാത്രമല്ല കൗണ്‍സിലറെ കാണാനുമില്ല.
കുട്ടിയുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പളിനും കൗണ്‍സിലറിനുമെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുപന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രിന്‍സിപ്പളിനും കൗണ്‍സിലര്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭമുണ്ടാകുന്നത്.
മാര്‍ച്ച് 10ന് പ്രിന്‍സിപ്പള്‍ ചേമ്പറില്‍ വെച്ചും മാര്‍ച്ച് 12ന് സ്റ്റാഫ് റൂമില്‍ വെച്ചും പ്രിന്‍സിപ്പള്‍ അശ്ലീല വീഡിയോ കാണിക്കുകയും ശരീരത്തില്‍ പിടിക്കുകയുമായിരുന്നു. കൗണ്‍സിലറോട് പരാതിപ്പെട്ടപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്നും ആവശ്യപ്പെട്ടു. വിവരം മനസിലാക്കിയ മാതാപിതാക്കളാണ് പിന്നീട് പരാതി നല്‍കിയത്.
from mangalam.com https://ift.tt/2xustoD
via IFTTT
No comments:
Post a Comment