ഗുരുവായൂര്‍: ഹര്‍ത്താലില്‍ പ്രഹരമേല്‍ക്കാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത് 137 വിവാഹങ്ങള്‍. പ്രതീക്ഷിച്ചതിലുമപ്പുറത്തായിരുന്നു തിരക്ക്. ചോറൂണിനായും നാനൂറോളം പേര്‍ ടിക്കറ്റെടുത്തിരുന്നു.
പ്രളയം ഗതാഗതം മുടക്കിയപ്പോള്‍ നീട്ടിവയ്ക്കപ്പെട്ട വിവാഹങ്ങളുടെ തുടര്‍ച്ച ഇന്നും നഗരിയിലുണ്ടായി. വീണ്ടും ഗതാഗതം മുടക്കുമെന്നു കരുതി പലരും ഇന്നലെ രാവിലെയോടെത്തന്നെ നഗരിയിലെത്തിയിരുന്നു. രാവിലെ ഒമ്പതിനും പത്തിനും മധ്യേയായിരുന്നു അധികം വിവാഹവും നടന്നത്.
11 മണിയോടെത്തന്നെ നഗരിയിലെ തിരക്കുമൊഴിഞ്ഞു. ലോഡ്ജുകളും റസ്റ്റ് ഹൗസുകളും നിറഞ്ഞു കവിഞ്ഞതിനാല്‍ പലര്‍ക്കും ക്ഷേത്രസന്നിധിയില്‍ തന്നെയാണ് വി ശ്രമിക്കാനായത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ഹോട്ടലുകള്‍ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. ഭക്തജനങ്ങള്‍ക്ക് ഭക്ഷണത്തിനായി പ്രസാദ ഊട്ടു തന്നെ ആ ശ്രയമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നല്‍കി വന്നിരുന്ന ഉപ്പ് മാവും ചായയും രാവിലെ ഒരു മണിക്കൂര്‍ നേരം കൂടി അധികമായി നല്‍കി. ഉച്ചക്ക് പ്രസാദ ഊട്ടും കൂടുതല്‍ പേര്‍ക്ക് കരുതിയിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിലും പ്രസാദ ഊട്ടിന് നല്ല തിരക്കായിരുന്നു.
from mangalam.com https://ift.tt/2x2L2zI
via IFTTT
No comments:
Post a Comment