126 വിമാനങ്ങൾ ആവശ്യമുള്ളപ്പോള്‍ എന്തുകൊണ്ട് 36 എണ്ണം മാത്രം വാങ്ങുന്നെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

126 വിമാനങ്ങൾ ആവശ്യമുള്ളപ്പോള്‍ എന്തുകൊണ്ട് 36 എണ്ണം മാത്രം വാങ്ങുന്നെന്ന് കോണ്‍ഗ്രസ്

മഥുര: രാജ്യത്തിന് 126 യുദ്ധ വിമാനങ്ങൾ ആവശ്യമുള്ളപ്പോൾ എന്തുകൊണ്ട് 36 റഫേൽ ജെറ്റുകൾ മാത്രം വാങ്ങാൻ കേന്ദ്ര സർക്കാർ ഫ്രാൻസിന്റെ ഡാസോ ഏവിയേഷനുമായി കരാറിലേർപ്പെട്ടെന്ന് കോൺഗ്രസ്. യഥാർഥത്തിൽ ഇത്തരമൊരു അത്യാവശ്യമുണ്ടായിരുന്നെങ്കിൽ എല്ലാ വിമാനങ്ങളും ഒരുമിച്ച് എത്തിക്കാൻ എന്തുകൊണ്ട് ഫ്രഞ്ച് കമ്പനിയോട് ആവശ്യപ്പെടുന്നില്ലെന്നും കോൺഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി ചോദിച്ചു. 2019ലും 2022ലുമായി രണ്ട് ഘട്ടങ്ങളിലായാണ് ഡാസോ ഏവിയേഷൻ 36 യുദ്ധ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുക. റഫേൽ ഇടപാടിൽ അഴിമതിയുണ്ടെന്നും അതുകൊണ്ടാണ് വിഷയത്തിൽ അന്വേഷണം നടത്താൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെ നിയോഗിക്കാൻ ഭയപ്പെടുന്നതെന്നുംചതുർവേദി ആരോപിച്ചു. "കോടീശ്വരനായ സുഹൃത്തിനെ സഹായിക്കാൻ സർക്കാർ രാജ്യതാൽപര്യങ്ങൾ ബലികഴിക്കുകയാണ്. അല്ലെങ്കിലെങ്ങനെ 576 കോടി രൂപ വില വരുന്ന വിമാനത്തിന് 1,670 കോടി രൂപയാകും. 70 വർഷമായി സർക്കാർ മേൽനോട്ടത്തിലായിരുന്ന പ്രതിരോധ മേഖലയുടെ നിയന്ത്രണം വെറും 12 ദിവസം മാത്രം പ്രായമുള്ള ഒരു കമ്പനിയെ ഏൽപ്പിച്ചതിന് പ്രധാനമന്ത്രി വിശദീകരണം തരണം" -ചതുർവേദി ആവശ്യപ്പെട്ടു. Content highlights:Why buying only 36 Rafale jets when 126 required, asks Congress


from mathrubhumi.latestnews.rssfeed https://ift.tt/2wxbK3Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages