കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം. വൈക്കം ഡിവൈഎസ്പിയുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
പോലീസ് നിര്‍ദേശ പ്രകാരം സമയബന്ധിതമായി ഹാജരാകുമെന്നും അറസ്റ്റിലേയ്ക്ക് പോകേണ്ട സാഹചര്യമില്ലെന്നും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി തയ്യാറാക്കിയ ചോദ്യാവലി കോട്ടയം എസ്.പിയ്ക്ക് കൈമാറി. കഴിഞ്ഞ തവണ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തിയുള്ള ചോദ്യാവലി എസ്.പിയും ഐജിയും വിശദമായി പരിശോധിച്ചു.
from mangalam.com https://ift.tt/2Norotj
via IFTTT
No comments:
Post a Comment