തിരുവനന്തപുരം:കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽകേന്ദ്ര സേനയെ ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചു.മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ്തീരുമാനം. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടർമാരെ സഹായിക്കാൻ സ്പെഷ്യൽ ഓഫീസർമാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ യോഗത്തിൽ തീരുമാനമായി.ജലനിരപ്പ് 142 അടിയിലേക്കുയർത്താൻ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്നാണ് യോഗത്തിന്റെവിലയിരുത്തിൽ. നിലവിൽ കേരളത്തിൽ 33 ഡാമുകൾ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ വ്യാപകമാകുന്നുണ്ട്. ഇതിനോടകം 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാനാണ് സർക്കാർ കൂടുതൽ സേനയെ ആവശ്യപ്പെടുന്നത്.പല ജില്ലകളിലും റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlight: kerala govt request for military support
from mathrubhumi.latestnews.rssfeed https://ift.tt/2w8ySVJ
via
IFTTT
No comments:
Post a Comment