ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്നു മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞു: അതിക്രൂരത ചെയ്തത് കുട്ടികളില്ലാത്തതിനാല്‍ രണ്ടാമത് വിവാഹം കഴിച്ചയാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്നു മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞു: അതിക്രൂരത ചെയ്തത് കുട്ടികളില്ലാത്തതിനാല്‍ രണ്ടാമത് വിവാഹം കഴിച്ചയാള്‍

ഹൈദരാബാദ്: ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് മൂന്നു മക്കളെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് യുവാവ് മൂന്നു ആണ്‍കുട്ടികളെ പുഴയിലെറിഞ്ഞു കൊന്നത്. ഞായറാഴ്ചയാണ് അതിദാരുണ സംഭവം.

മൂന്നും, ആറും വയസുള്ള കുട്ടികള്‍ക്കു പുറമെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും ഇയാള്‍ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നു കുട്ടികളുടെയും മൃതദേഹം പുഴയിലൂടെ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതിക്രൂരതയ്ക്കു പിന്നാലെ ഇയാള്‍ ഒളിവിലാണ്.

വെങ്കിടേഷിന്റെയും അമരവതിയുടെയും മക്കളാണ് പുനീത്, സഞ്ജയ്, മൂന്നു മാസം പ്രായമുള്ള രാഹുല്‍ എന്നിവര്‍. വെങ്കിടേഷിന്റെ രണ്ടാം ഭാര്യയാണ് അമരാവതി. ആദ്യ ഭാര്യയില്‍ കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചത്. കഴിഞ്ഞ ആഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പിന്നാലെ അമരാവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ വെങ്കിടേഷ് ഇയാളുടെ ഭാര്യയേയും മക്കളെയും തിരിച്ചു കൊണ്ടുവരികയായിരുന്നു. വരുന്ന വഴിയ്ക്ക് വീണ്ടും ഇരുവരും തമ്മിലുണ്ടായ വഴക്കില്‍ പ്രകോപിതനായി ഇയാള്‍ കുട്ടികളെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇയാള്‍ മദ്യത്തിനടിമയാണെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2vEGi2Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages