അഭിമന്യൂ വധക്കേസ് ; മുഖ്യപ്രതികളില്‍ ഒരാള്‍ക്കൂടി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

അഭിമന്യൂ വധക്കേസ് ; മുഖ്യപ്രതികളില്‍ ഒരാള്‍ക്കൂടി പിടിയില്‍

കൊച്ചി : മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ പിടിയില്‍. നെട്ടൂരില്‍ നിന്നും എത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വച്ചാണ് റെജീബിനെ പിടികൂടിയത്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

മഹാരാജാസ് കോളജിിലേയ്ക്ക് ആയുധങ്ങളുമായി എത്തിയവരില്‍ പ്രധാനി റെജീബാണ് എന്നാണ് പോലീസ് നിഗമനം.ആക്രമണത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തതായും അന്വേഷണ സംഘം പറയുന്നു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 16 ആയി.

അഭിമന്യുവിനെ ആക്രമിച്ച സംഘത്തില്‍ പെട്ട ഒന്‍പതു പേരില്‍ ആറുപേര്‍ നെട്ടൂരില്‍ നിന്നുള്ളവരാണ് ഒപ്പം തന്നെ പള്ളുരുത്തി, കൊച്ചി സ്വദേശികളായ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നു. ഇതിലൊരാളാണ് പിടിയിലായ റെജീബ്. എന്നാല്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് ഇനിയും വ്യക്തതയായിട്ടില്ല. റെജീബിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വന്നേക്കുമെന്നാണ് പോലീസ് നിഗമനം. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.



from mangalam.com https://ift.tt/2nhWnr7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages