ലണ്ടൻ: വിദേശസന്ദർശനത്തിനിടെ കേന്ദ്രസർക്കാരിനെതിരായ ആക്രമണം തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡോക്‌ലാം പ്രശ്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റപ്പെട്ട സംഭവമായി കണ്ടില്ലായിരുന്നെങ്കിൽ അത് തടയാമായിരുന്നെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡോക്‌ലാമിൽ ഇപ്പോഴും ചൈനീസ് സൈന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൽ (ഐ.ഐ.എസ്.എസ്.) നടന്ന ചടങ്ങിലായിരുന്നു രാഹുൽ ഇക്കാര്യം പറഞ്ഞത്.പാകിസ്താനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് മോദിയുടെ പക്കൽ കൃത്യമായ രൂപരേഖയില്ലെന്നും രാഹുൽ ആരോപിച്ചു. “പാകിസ്താനിൽ സമ്പൂർണാധികാരമുള്ള ഒരു സ്ഥാപനമില്ല. അതുണ്ടാകുമ്പോൾ മാത്രമേ അവരുമായി സംഭാഷണത്തിലേർപ്പെടാൻ സാധിക്കൂ” -രാഹുൽ പറഞ്ഞു.2014-ലെ തോൽവി 2019-ന്റെ മുന്നൊരുക്കം10 വർഷം അധികാരത്തിലിരുന്നതിനുശേഷം കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരുതരത്തിലുള്ള ധാർഷ്ട്യം നുഴഞ്ഞുകയറി. മറ്റുള്ളവരെ കേൾക്കുന്നതാണ് നേതൃത്വമെന്ന് 2014-ലെ പൊതുതിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്കുശേഷം ഞങ്ങൾക്ക് മനസ്സിലായി.2019-ൽ യു.പി.യിലും ബിഹാറിലും ഞങ്ങൾ സഖ്യമുണ്ടാക്കിയാൽ ബി.ജെ.പി.ക്ക് വിജയിക്കാനാവില്ല. യു.പി.യിൽ സമാജ്‌വാദിപാർട്ടി, ബി.എസ്.പി. എന്നിവരുമായും സമാനമായി ബിഹാറിലും ഒരു സഖ്യമുണ്ടാക്കിയാൽ അത് ബി.ജെ.പി.യുടെ 120 സീറ്റുകളെ കാര്യമായി ബാധിക്കും.ആർ.എസ്.എസിനെതിരേഇന്ത്യയുടെ സ്വഭാവത്തെത്തന്നെ മാറ്റാനാണ് ആർ.എസ്.എസ്. ശ്രമം. രാജ്യത്തെ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാൻ മറ്റുപാർട്ടികൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ, ആർ.എസ്.എസ്. അതിനാണ് ശ്രമിക്കുന്നത്. അറബ് ലോകത്ത് മുസ്‍ലിങ്ങൾ ഉപയോഗിക്കുന്ന ആശയംതന്നെയാണ് ഇവിടെ ആർ.എസ്.എസിന്റേതും. ധനമന്ത്രിയെയും റിസർവ് ബാങ്കിനെയും മറികടന്ന് ആർ.എസ്.എസാണ് നോട്ടസാധുവാക്കൽ എന്ന ആശയം കൊണ്ടുവന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NgyKuF
via
IFTTT
No comments:
Post a Comment