കേരളത്തിന് വിദേശസഹായം വേണ്ടെന്ന് കേന്ദ്രം; ദുരിതാശ്വാസത്തിന് അയക്കുന്ന സാമഗ്രികള്‍ക്ക് തീരുവ ഇളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

കേരളത്തിന് വിദേശസഹായം വേണ്ടെന്ന് കേന്ദ്രം; ദുരിതാശ്വാസത്തിന് അയക്കുന്ന സാമഗ്രികള്‍ക്ക് തീരുവ ഇളവ്

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതശ്വാസ പ്രവര്‍ത്തനത്തിന് വിദേശ സഹായം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്ര സഭയും റെഡ്‌ക്രോസും കേന്ദ്രസര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും വിദേശ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.

അതേസമയം, ദുരിതാശ്വാസത്തിന് വ്യക്തമായ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നുണ്ട്. കേരളവും സമഗ്രമായ നടപടി സ്വീകരിക്കുന്നുണ്ട്. പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ അപ്പോള്‍ അറിയിക്കും. വിദേശ ഏജന്‍സികളുമായി നിരന്തരം സമ്പര്‍ക്കം തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ, ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സര്‍ക്കാരിലേക്ക് അയക്കുന്ന സാധന സാമഗ്രികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീരുവ ഇളവ് പ്രഖ്യാപിച്ചു. സന്നദ്ധ സംഘടനകള്‍ക്ക് അയക്കുന്നതിനും തീരുവ ഇളവ് ലഭിക്കും. എന്നാല്‍ വ്യക്തികള്‍ക്ക് അയക്കുന്ന സാധനങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കില്ല. തീരുവ അടയ്‌ക്കേണ്ടതിനാല്‍ വിദേശങ്ങളില്‍ നിന്നും മറ്റുമെത്തുന്ന സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നതായി വാര്‍ത്ത വന്നിരുന്നു.



from mangalam.com https://ift.tt/2MGj6LW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages