തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയെ അനുവദിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന യാതൊരു നടപടിയും അംഗീകരിക്കാനാകില്ല. അത്തരം നീക്കം നടത്തുന്നവര്‍ക്കെതിരെ രാജ്യം നടപടി സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അര്‍ജന്റീനയിലെ സലാന്റയില്‍ ജി 20 ഡിജിറ്റല്‍ എക്കണോമി മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യല്‍ മീഡിയ ദുരുപയോഗ പ്രവണത സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. വിധ്വംസക ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് പ്രാദേശികമായും അന്താരാഷ്ട്ര സഹകരണത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സൈബര്‍ ലോകത്ത് സുരക്ഷ ഒരുക്കുന്നതിന് ഇന്ത്യ സാധ്യമായത് എല്ലാം ചെയ്യുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും ഭീഷണിയും ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. സൈബറിടത്ത് വ്യക്തികളുടെ സ്വകാര്യതയുടെ സംരക്ഷണത്തിനും ഡാറ്റാ സംരക്ഷണത്തിനും ഇന്ത്യ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ സ്വകാര്യത അവകാശത്തിന്റെ മറവില്‍ തീവ്രവാദവും അഴിമതിയും അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2ocMxHK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages