തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിരവധി നാശനഷ്ടങ്ങളാണ് കേരളത്തിന് സംഭവിച്ചിരിക്കുന്നത്. ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരങ്ങളാണ് കഴിയുന്നത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 28ന് കേരളത്തിലെത്തും. ദുരിത ബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കാണ് വീട് നിര്‍മ്മാണ ചുമതല. 29ന് ബാണാസുര സാഗര്‍ ഡാം തുറന്നുവിട്ട് നാശനഷ്ടമുണ്ടായ കോട്ടത്തറ വില്ലേജും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും ക്യാമ്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് 10,000 രൂപ ബാങ്കുകള്‍ വഴി നല്‍കുക പ്രായോഗികമല്ലെന്നും തുക ആളുകളുടെ കൈകവശം കൊടുക്കണമെന്നും കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സന്‍ വ്യക്തമാക്കി.
നാശനഷ്ടം കണക്കാക്കാന്‍ സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കരുത്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജനജാഗ്രത സമിതിയുണ്ടാക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കണക്കെടുപ്പ് നടത്തരുതെന്നും ഇത് ഭരണകക്ഷി ദുരുപയോഗം ചെയ്യുമെന്നും ഹസ്സന്‍ ആരോപിച്ചു.
from mangalam.com https://ift.tt/2wqPRTr
via IFTTT
No comments:
Post a Comment