മാള്‍ഡ: പശ്ചിമബംഗാളില്‍ പഞ്ചായത്ത് സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ കലാപത്തില്‍ മൂന്ന് വയസ്സുളള കുഞ്ഞിന് വെടിയേറ്റതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച പഞ്ചായത്ത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന്റെ പിറ്റേന്ന് ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ എത്തിയവരാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപിയില്‍ നിന്നും ജയിച്ച മണിക് ചര്‍ക്ക് പഞ്ചായത്ത് മെമ്പര്‍ പുടുല്‍ മൊടലിന്റെ മകനാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ മാല്‍ഡാ മെഡിക്കല്‍ കോളേജിലും പിന്നീട് കൊല്‍ക്കത്ത ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസ്സാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നമുണ്ടായത്. അവിശ്വാസ വോട്ടെടുപ്പില്‍ പുടുല്‍ മണ്ഡല്‍ കാലുമായി ടിഎംസി യ്ക്ക് പിന്തുണ നല്‍കിയിരുന്നു. പുടുല്‍ കാലുമാറിയതോടെ പ്രധാന്‍ കസേരയ്ക്കുള്ള പിന്തുണ തുല്യമാകുകയും മത്സരം വേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ടോസ് ചെയ്യാന്‍ തീരുമാനിക്കുകയും ബിജെപി ടോസ് നേടുകയുമായിരുന്നു.
പിറ്റേന്നായിരുന്നു അക്രമം. ബിജെപി അക്രമം ഉണ്ടാക്കിയതെന്നാണ് ടിഎംസി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അവിശ്വാസത്തിന് പിന്നാലെ പുടുലിന്റെ വീട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പുടുലിനേയും ഭര്‍ത്താവിനേയും മകനേയും വെടിവെച്ചെന്നും കുട്ടിയെ വഴിയിലിട്ട് പിടിച്ചെന്നുമാണ് ആരോപണം. അതേസമയം ബിജെപി കുറ്റം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ജയിച്ചതോടെ മറ്റുള്ളവരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നില്ലെന്ന് ആരോപിച്ച് തൃണമൂലാണ് അക്രമം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.
from mangalam.com https://ift.tt/2PQBRLv
via IFTTT
No comments:
Post a Comment