പ്രവാസികളില്‍ നിന്നും സഹായം സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശത്തേക്ക് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

പ്രവാസികളില്‍ നിന്നും സഹായം സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശത്തേക്ക് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കടന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കടന്നു. വ്യാഴാഴ്ച രാത്രി എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 1026 കോടിരൂപയായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് 610.73 കോടി രൂപയും മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളില്‍ 39.29 കോടി രൂപയുമാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടി രൂപയും വന്നിട്ടുണ്ട്.

ബാങ്ക് പെയ്മെന്റെ് ഗേറ്റ്‌വേകള്‍ വഴി 145 കോടിരൂപയും , യു.പി.എ വഴി 1.04 കോടി രൂപയും പേറ്റിഎം വഴി 45 കോടി രൂപയും കിട്ടി. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുകയും. ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 4.17 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി സംഭാവനകള്‍ നല്‍കിയത്.

വിദേശത്തു നിന്നുള്ള സംഭാവനകള്‍ എത്തുന്ന സാഹചര്യത്തില്‍ സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും എട്ടു ജില്ലകളെ കൂടി ദുരിതബാധിത മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചു.

പ്രവാസി മലയാളികളില്‍ നിന്ന് സംഭാവനകള്‍ സ്വരൂപിക്കുന്നതിനായി മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനമുണ്ട്. എതൊക്കെ മന്ത്രിമാര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നതിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. പ്രളയ ബാധിത ജില്ലകളില്‍ നിന്നടക്കം ഫണ്ട് സ്വരൂപിക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

ഓരൊ ജില്ലയിലെയും പ്രമുഖരുടെ പട്ടിക തയാറാക്കി അവരില്‍ നിന്ന് പണം സ്വരൂപിക്കാനും തീരുമാനമായി. കേരളത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി എംപിമാരായ കോടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍.കെ.വി തോമസ് എന്നിവര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച്ച നടത്തി.

കേരളത്തിന് സൗജന്യ അരിയും മണ്ണെണ്ണയും നല്‍കണമെന്ന അവശ്യമുന്നയിച്ച് കേരളത്തിലെ എം.പി മാര്‍ കന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അരിക്ക് വില നല്‍കേണ്ടി വരുമെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2NyNJ3g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages