വിമാനത്തിലിരുന്ന് കുട്ടി കരഞ്ഞു; ഇന്ത്യന്‍ കുടുംബത്തെ ബ്രിട്ടീഷ് എയര്‍വേസില്‍ നിന്ന് പുറത്താക്കി; കുടുംബത്തിനു നേരെ ജീവനക്കാരന്റെ വംശീയാധിക്ഷേപവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

വിമാനത്തിലിരുന്ന് കുട്ടി കരഞ്ഞു; ഇന്ത്യന്‍ കുടുംബത്തെ ബ്രിട്ടീഷ് എയര്‍വേസില്‍ നിന്ന് പുറത്താക്കി; കുടുംബത്തിനു നേരെ ജീവനക്കാരന്റെ വംശീയാധിക്ഷേപവും

ന്യുഡല്‍ഹി: വിമാനത്തിലിരുന്ന് മൂന്നു വയസ്സുള്ള മകന്‍ കരഞ്ഞതിന്റെ പേരില്‍ ഇന്ത്യന്‍ കുടുംബത്തെ ബ്രിട്ടീഷ് എയര്‍വേസില്‍ നിന്ന് ഇറക്കിവിട്ടു. കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ കുടുംബത്തേയും ഇറക്കിവിട്ടു. ഇവര്‍ക്കെതിരെ വംശീയാധിക്ഷേപവും ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയിരിക്കുകയാണ്.

ജൂലായ് 23നാണ് സംഭവം. ലണ്ടന്‍-ബെര്‍ലിന്‍ ബ്രിട്ടീഷ് എയര്‍വേസ് (ബിഎ 8495)വിമാനത്തില്‍ യാത്രയ്ക്കായി കയറിയതായിരുന്നു കുടുംബം. സീറ്റില്‍ ഇരുത്തുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരനെ അമ്മ സ്വാന്തനിപ്പിച്ച് ഇരുത്തുകയായിരുന്നു. ഈ സമയം അതുവഴി വന്ന കാബിന്‍ ക്രൂ കുട്ടിയെ ശബ്ദമുയര്‍ത്തി ഭയപ്പെടുത്തി. ഇതോടെ ഭയന്നുപോയ കുട്ടി നിര്‍ത്താതെ നിലവിളിക്കാനും തുടങ്ങി.

കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റി ഇരുത്തി ആശ്വസിപ്പിക്കാന്‍ അമ്മ പഠിച്ചപണിയും നോക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ കുടുംബം ബിസ്‌ക്കറ്റും ചോക്‌ലേറ്റും മറ്റും നല്‍കി കുട്ടിയുടെ കരച്ചില്‍ മാറ്റാനും ശ്രമിച്ചിരുന്നു. റണ്‍വേയിലേക്ക് വിമാനം എത്തിക്കുന്നതിനിടെ കാബിന്‍ ക്രൂ വീണ്ടും കൂട്ടിയോട് കയര്‍ത്തു. കുട്ടിയുടെ കരച്ചില്‍ ശക്തമായതോടെ ടെര്‍മിനിലിലേക്ക് വിമാനം തിരികെ എത്തിച്ച് കുട്ടിയുമായി പുറത്തിറങ്ങാന്‍ കുടുംബത്തോട് നിര്‍ദേശിച്ചു. സഹായിച്ച ഇന്ത്യന്‍ കുടുംബത്തേയും പുറത്തിറക്കുകയിയിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

അങ്ങേയറ്റം വെറുപ്പോടെ തങ്ങളെ വംശീയമായി അധിക്ഷേപിച്ചുവെന്നും കുടുംബം പരാതിയില്‍ പറയുന്നു. സംഭവം അറിഞ്ഞ് കുടുംബവുമായി ബന്ധപ്പെട്ടുവെന്നും വംശീയ അധിക്ഷേപത്തെ ഒരിക്കലും കമ്പനി വച്ചുപൊറുപ്പിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍ലൈന്‍സും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് എയര്‍ലൈന്‍സ് വക്താവ് പറയുന്നു.



from mangalam.com https://ift.tt/2OmL7p6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages