മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിന് തമിഴ്നാടിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ്കേരളത്തിന്റെ നീക്കം. പ്രളയം മൂലം കേരളം നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു. ആർമിയുടെയും എൻ.ഡി.ആർ.എഫിന്റെയും ആർമി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതൽ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എൻ.ഡി.ആർ.എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളിൽ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുളള ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും സി-17 വിമാനങ്ങൾ അനുവദിക്കണം. കൂടുതൽ ഡിങ്കി ബോട്ടുകൾ വിമാനത്തിൽ എത്തിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. തുടർന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} content highlightys:kerala floods, mullapperiyar dam, kerala, tamilnadu


from mathrubhumi.latestnews.rssfeed https://ift.tt/2Mp1tjz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages