കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ സാധന സാമഗ്രികള്‍ കടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ അന്യസംസ്ഥാനങ്ങളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നും എത്തിയ ടണ്‍കണക്കിനു സാധനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തി സ്വന്തമാക്കി.
കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍നിന്നും കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നുമെത്തിയ ടണ്‍കണക്കിനു സാധനങ്ങളാണു വഴിയില്‍ തടഞ്ഞു നിര്‍ത്തി രാഷ്ട്രീയക്കാര്‍ സ്വന്തമാക്കിയത്. പിന്നീട് തങ്ങളുടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടകാര്‍ക്കും വിതരണം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് കാസര്‍ഗോട്ടെ വിവിധ സംഘടനകളും മറ്റു സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനും പ്രതിഷേധമുയര്‍ത്തിയെങ്കിലും സംഭവം വിവാദമാക്കാതെ തീര്‍ക്കാനാണു നീക്കം. ക്യാമ്പുകളിലെത്തിയ സാധനങ്ങള്‍ രാഷ്ട്രീയ നിറം കലര്‍ത്തി വിതരണം ചെയ്യുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണു ദുരിതത്തിനിടെ ടണ്‍കണക്കിനു സാധനങ്ങള്‍ കൊടികുത്തി പാര്‍ട്ടികള്‍ സ്വന്തമാക്കിയത്.
കാസര്‍ഗോഡുനിന്നു പറവൂര്‍, ആലുവ, ഇടുക്കി മേഖലയിലെ ദുരിതബാധിത സ്ഥലങ്ങളിലേക്കെത്തിയ സാധനങ്ങളാണു വഴിയില്‍ തടഞ്ഞു ഗുണ്ടായിസം കാട്ടി തങ്ങളുടെ ലേബലില്‍ ഇഷ്ടക്കാര്‍ക്കു വിതരണം ചെയ്തത്. കാസര്‍ഗോട്ടെയും ബംഗളുരൂവിലെയും വിവിധ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തി. തങ്ങള്‍ കൊടുത്ത സാധനങ്ങളുടെ കണക്ക് പുറത്തു വിടാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പ്രളയ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കാസര്‍ഗോട്ടെയും വിവിധ സംഘടനകളും ക്ലബുകളും ചേര്‍ന്ന് ടണ്‍ കണക്കിന് സാധനങ്ങള്‍ സംഭരിച്ച് ലോറികളിലായി ആലുവ, പറവൂര്‍, ഇടുക്കി മേഖലകളിലേക്കെത്തിക്കാനായി തീരുമാനിച്ചത്.
ഗതാഗത തടസമുണ്ടായതിനാല്‍ ഇവര്‍ ആദ്യം സംഭരിച്ച സാധനങ്ങള്‍ വയനാട്ടിലേക്ക് കൊടുത്തുവിട്ടു. ഇവിടങ്ങളിലെത്തി വീടുകള്‍തോറും കയറി സാധനങ്ങള്‍ വിതരണം ചെയ്തു. എന്നാല്‍, പിന്നീട് ഗതാഗത തടസം മാറിയതോടെയാണ് ഗുജറാത്ത്, സൂറത്ത്, ബോംബെ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച വസ്ത്രങ്ങളും ധാന്യങ്ങളും ഉള്‍പ്പെടെ വിവിധ ലോറികളിലായി നല്‍കിയത്. ഒരു ലോറിയില്‍ 6 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ അങ്കമാലിക്കു ചാലക്കുടിയ്ക്കു ഇടയില്‍ മുപ്പതോളം വരുന്ന സംഘം ലോറി തടഞ്ഞുനിര്‍ത്തി കൊടികുത്തി സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പരാതി.
കര്‍ണാടകത്തില്‍നിന്നു വാടകക്കെടുത്ത ലോറികളിലാണു സാധനങ്ങള്‍ കൊടുത്തുവിട്ടത്. കന്നഡക്കാരായിരുന്നു ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും. ഇവരെ ഭയപ്പെടുത്തിയാണു സാധനങ്ങള്‍ തട്ടിയെടുത്തത്. ലോറി ഡ്രൈവര്‍മാര്‍ തിരികെ കാസര്‍ഗോട്ടെത്തിയപ്പോഴാണു സംഘടനകള്‍ വിവരമറിയുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കൂടാതെ ഇവര്‍ കേരളത്തിലെ ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ നമ്പറുകള്‍ എടുത്ത് തങ്ങളുടെ ലോഡുകള്‍ വരുന്നതായി അറിയിച്ചിരുന്നു. ഇതു കിട്ടിയില്ലെന്നു പലരും വിവരമറിയിച്ചു.
ലോറികള്‍ തടഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോയതൊക്കെ ക്യാമ്പുകളിലേക്ക് എത്തിയോ എന്നും വ്യക്തമല്ല.
(നല്‍കിയിരിക്കുന്നത് പ്രതീകാത്മകചിത്രം)
from mangalam.com https://ift.tt/2PfWG1R
via IFTTT
No comments:
Post a Comment