പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടന്‍ ചിമ്പു. ഒരു കോളേജില്‍ നടന്ന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടാല്‍ എന്തു ചോദിക്കും എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടിയാണ് വൈറലും വിവാദവുമാകുന്നത്. ' ചായ വിറ്റു നടന്നാല്‍ മതിയായിരുന്നെന്ന് തോന്നുന്നുണ്ടോ സാര്‍?' എന്ന് ചോദിക്കുമെന്നായിരുന്നു ചിമ്പുവിന്റെ മറുപടി.
ചിമ്പുവിനെതിരെ വ്യാപക പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നോട്ട് നിരോധന സമയത്തും മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചിമ്പു എത്തിയിരുന്നു. നോട്ട് നിരോധനത്തെ കളിയാക്കി ചിമ്പു ഇറക്കിയ ഡിമോണടൈസേഷന്‍ ആന്ദം ഹിറ്റായിരുന്നു. ചിമ്പുവിനെ അഭിനന്ദിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2Pkw3ZA
via IFTTT
No comments:
Post a Comment