മലപ്പുറം: പ്രളയത്തിനിടെ പുഴയിലേക്കെറിയപ്പെട്ട ഒന്‍പതു വയസ്സുകാരനെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്. ഇതിനിടയില്‍ കുട്ടി പുഴയിലൂടെ ഒഴുകി കടലില്‍ എത്തിയോ എന്ന സംശയവും രൂക്ഷമാകുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തുന്നതിനാണ് തീരുമാനം എടുത്തിരിക്കുന്നത്.
പുഴയിലെ ഒഴുക്കും വെള്ളവും കാരണം പുഴയില്‍ ഇറങ്ങാന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പോലും ബുദ്ധിമുട്ട് നേരിടുകയാണ്. ക്യമാറയുടെ സഹായത്തോടെയാണ് തിരച്ചില്‍ തുടരുന്നത്. ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നിടത്ത് ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മുഹമ്മദ് ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടി പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത്തരത്തില്‍ മൊഴി നല്‍കിയതിന് പിന്നാലെ പാലത്തിന്റെ പരിസരങ്ങളിലും മറ്റും തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ തരത്തിലുള്ള പരിശ്രമങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചത്.
വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വെള്ളം കയറിയ സ്ഥലങ്ങളില്‍ ഇതിനോടകം തിരച്ചില്‍ നടത്തിയിട്ടുണ്ട്. പോലീസും അഗ്നിശമനസേനാംഗങ്ങളും ട്രോമാ കെയര്‍ യൂണിറ്റും നാട്ടുകാരും സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയിരുന്നത്.
from mangalam.com https://ift.tt/2wlGuoD
via IFTTT
No comments:
Post a Comment