ആലപ്പുഴ-മധുര പാതയില്‍ നെടുങ്കണ്ടത്തിന്‌ സമീപം റോഡ്‌ ഇടിഞ്ഞ്‌ അപകടാവസ്‌ഥയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ആലപ്പുഴ-മധുര പാതയില്‍ നെടുങ്കണ്ടത്തിന്‌ സമീപം റോഡ്‌ ഇടിഞ്ഞ്‌ അപകടാവസ്‌ഥയില്‍

നെടുങ്കണ്ടം: കനത്ത മഴയെത്തുടര്‍ന്ന്‌ ആലപ്പുഴ-മധുര അന്തര്‍സംസ്‌ഥാന പാതയിടിഞ്ഞ്‌ അപകടാവസ്‌ഥ. നെടുങ്കണ്ടത്തിനും കമ്പംമെട്ടിനുമിടയില്‍ തേര്‍ഡ്‌ ക്യാമ്പിലാണു റോഡിന്റെ ഒരുവശമിടിഞ്ഞത്‌.
ഇതിനോടു ചേര്‍ന്നു റോഡില്‍ വിള്ളലുകളുമുണ്ട്‌. മഴ ശക്‌തി പ്രാപിക്കുന്നതനുസരിച്ച്‌ റോഡ്‌ കൂടുതല്‍ ഇടിയുന്ന അവസ്‌ഥയാണിപ്പോള്‍. റോഡിനു താഴെ കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകുന്നത്‌ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ചുവപ്പു റിബണ്‍ വലിച്ചുകെട്ടി നാട്ടുകാരാണ്‌ വാഹനങ്ങള്‍ക്ക്‌ അപകട സൂചന നല്‍കുന്നത്‌.
മണ്ണ്‌ നിറച്ച പ്ലാസ്‌റ്റിക്‌ ചാക്കുകള്‍ വിള്ളലിന്‌ ചുറ്റും നിരത്തുകയും ചെയ്‌തിട്ടുണ്ട്‌ ഒറ്റവരി പാതയിലൂടെ മാത്രമാണു വാഹനം കടത്തിവിടുന്നത്‌. തുടര്‍ച്ചയായ കനത്ത മഴയില്‍ മണ്ണ്‌ കുതിര്‍ന്നതിനെത്തുടര്‍ന്നാണ്‌ റോഡ്‌ ഇടിയാന്‍ കാരണം. ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ജില്ലയിലെ പ്രധാന പാതകളിലൊന്നാണിത്‌. തമിഴ്‌നാട്ടില്‍നിന്നും നെടുങ്കണ്ടം മേഖലയിലേക്ക്‌ തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളും മൂന്നാര്‍-രാമക്കല്‍മേട്‌ മേഖലകളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണു കടന്നുപോകുന്നത്‌.



from mangalam.com https://ift.tt/2L55tRx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages