കോട്ടയം: കിഴക്കന്‍ മേഖല മഴയുടെ ആഘാതത്തില്‍ നിന്നു മുക്‌തി നേടുമ്പോള്‍ പടിഞ്ഞാറന്‍ മേഖല ക്രമാതീതമായി മുങ്ങുന്നു. കോട്ടയം മുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങളില്‍ വെള്ളത്തിന്റെ അളവില്‍ നേരിയ തോതില്‍ ഇറങ്ങുമ്പോള്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇന്നലെ രണ്ടടിവരെ വെള്ളം ഉയരുന്ന കാഴ്‌ചയാണ്. ഇന്നലെ രാവിലെ തുടര്‍ച്ചയായി നാലു മണിക്കൂര്‍ ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ശക്‌തമായ മഴ പെയ്‌തോടെ മീനച്ചിലാറ്റില്‍ ഉച്ചയോടെ വെള്ളം ഉയര്‍ന്നതു ജനങ്ങളില്‍ ഭീതി വര്‍ധിപ്പിച്ചു. മൂവാറ്റുപുഴയാര്‍, കരിയാര്‍ എന്നിവ പലയിടത്തും ദിശ മാറി ഒഴുകുകയാണ്. വേമ്പനാട്ടു കായലിലും വെള്ളം ഉയരുകയാണ്.
ജില്ലയില്‍ ഇതുവരെ 342 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളിലായി 9184 കുടുംബങ്ങളിലെ 59,711 പേര്‍ കഴിയുന്നു.
കോട്ടയം നഗരസഭ, അയ്‌മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം, തലയോലപ്പറമ്പ്, ചെമ്പ്, മറവന്‍തുരുത്ത്, വേളൂര്‍, തലയാഴം പഞ്ചായത്തുകളിലും ജനങ്ങളുടെ അവസ്‌ഥ ഭീതിജനകമാണ്. കുമ്മനം തൊണ്ടമ്പ്രാല്‍, കാഞ്ഞിരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇപ്പോഴും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.
ആലപ്പുഴ ജില്ലയില്‍ നിന്നു ചങ്ങനാശേരി, കോട്ടയം ഭാഗത്തേയ്‌ക്കുള്ള കൂട്ടപ്പാലായനം തുടരുകയാണ്. ഇന്നലെയും ടോറസ് ലോറികളില്‍ നൂറുകണക്കിനാളുകളെ ആലപ്പുഴയുടെ വിധി ഭാഗങ്ങളില്‍ നിന്നു ചങ്ങനാശേരിയിലെത്തിച്ചു. പാലായില്‍ നിന്നു വെള്ളമിറങ്ങുകയും ഇവിടെ നിന്നു വിവിധ പ്രദേശങ്ങളിലേക്കുളള ഗതാഗതം പുനസ്‌ഥാപിക്കുകയും ചെയ്‌തു. എന്നാല്‍, എ.സി. റോഡില്‍ ക്രമാതീതമായി വെള്ളം ഉയരുകയാണ്. കുമരകം റോഡിലെ ഗതാഗതം ഇന്നലെയും തടസപ്പെട്ടു. കോട്ടയം - എറണാകുളം റോഡിലും ഗതാഗതം തടസപ്പെട്ടു.
ഇന്ധനക്ഷാമത്തിന് ഇന്നലെയും പരിഹാരമായിട്ടില്ല. നഗര, ഗ്രാമപ്രദേശ വ്യത്യാസമെന്ന്യേ പമ്പുകളില്‍ പെട്രോള്‍ ക്ഷാമമാണു വ്യാപകം. ഇന്നലെ ചങ്ങനാശേരിയില്‍ ഒരു പെട്രോള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കു ക്ഷാമം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ നിന്നു പിടിച്ചെടുത്തു.
ഭക്ഷ്യ വസ്‌തുക്കളുടെ ക്ഷാമവവും പല സ്‌ഥലങ്ങളിലും അനുഭവപ്പെടുന്നുണ്ട്.
from mangalam.com https://ift.tt/2PoVkmm
via IFTTT
No comments:
Post a Comment