കുട്ടനാട്ടില്‍ സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

കുട്ടനാട്ടില്‍ സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം

ആലപ്പുഴ: പ്രളയക്കെടുതിയിൽ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് ഒരുങ്ങുന്നത്. കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസകാമ്പയിനാണിത്. 31-ഓടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും വ്യക്തമാക്കി. ചൊവ്വാഴ്ച തുടങ്ങി 30-ന് സമാപിക്കുന്ന യജ്ഞത്തിൽ ജില്ലയ്ക്കു പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പിൽ കഴിയുന്ന കുട്ടനാട്ടുകാരിൽ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുഴുവൻ പേരും പങ്കാളികളാകും. വെള്ളമിറങ്ങിത്തുടങ്ങിയതോടെ കുട്ടനാട്ടുകാർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇതിനായി ജലഗാതഗതവകുപ്പ് ഞായറാഴ്ച സൗജന്യ ബോട്ട് സർവീസ് നടത്തി. വീടുകൾ താമസയോഗ്യമല്ലാത്തവർ വൈകുന്നേരത്തോടെ ബോട്ടുകളിൽ തിരികെ ദുരിതാശ്വാസക്യാമ്പിലേക്ക് പോന്നു. സൂപ്പർക്ളീനിങ് ഇങ്ങനെ വിവിധ ഘട്ടങ്ങളായാണ് ശുചീകരണ യജ്ഞം പൂർത്തിയാകുക. ഇതിനായി വൈദഗ്ധ്യമുള്ളവർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രവൃത്തികൾ ചെയ്യും. വിവരശേഖരണം കൺട്രോൾറൂമിൽ പ്രവർത്തിച്ച വൊളന്റിയർമാരും മറ്റു ജില്ലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കും. ഓരോ വാർഡിലും മൂന്നുപേർ വീതം ഇതിനായി പോകും. കുടിവെള്ളം, ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത എന്നിവ സംബന്ധിച്ച് സംഘം വിവരം നൽകും. 31-ന് ഓരോ വീട്ടിലുമെത്തി പനി, വയറിളക്കം എന്നിവ സംബന്ധിച്ച വിവരവും ശേഖരിക്കും. അറ്റകുറ്റപ്പണി ഇലക്ട്രീഷ്യൻ, പ്ലംബർ, ആശാരിപ്പണിക്കാർ ഉൾപ്പെടുന്ന സംഘം ഓരോ വാർഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ സംഘം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗം വീടുകളുടെ ബലക്ഷയം പരിശോധിക്കും. ആദ്യം ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ വൃത്തിയാക്കും. ശുചീകരണം എല്ലാവർക്കും പ്രതിരോധമരുന്നു നൽകും. വീടുകളിൽനിന്ന് ശേഖരിക്കുന്ന ചെളി ഒരുകേന്ദ്രത്തിൽ സംഭരിക്കും. വീട് ശുചീകരണത്തിന് ഹൈപ്രഷർ പമ്പുകൾ ലഭ്യമാക്കും. ഫിനോയിൽ ഉപയോഗിച്ച് വീടുകൾ കഴുകണം. 40 ടൺ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് മടവീഴാത്ത മുഴുവൻ പാടശേഖരങ്ങളിലെയും വെള്ളം പമ്പ്ചെയ്ത് വറ്റിക്കും. പാമ്പ് പിടിക്കാൻ മറുനാട്ടുകാർ പ്രളയത്തിൽ വീടുകളിൽ കയറിയ പാമ്പുകളെ പിടിക്കാൻ പ്രത്യേകസംഘം ഉണ്ടാവും. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് സംഘമെത്തുക. Content Highlights:Kuttanadu super cleaning, Kerala floods 2018


from mathrubhumi.latestnews.rssfeed https://ift.tt/2MUeC4z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages