സൈനക്ക് വെങ്കലം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

സൈനക്ക് വെങ്കലം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. തിങ്കളാഴ്ച നടന്ന സെമിയിൽ തായ്പെയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങിനോട് സൈന പാരജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ തോൽവി. സ്കോർ: 17-21, 14-21. ബാഡ്മിന്റൺ വ്യക്തിഗത ഇനത്തിൽ 36 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ഏഴു സ്വർണവും 10 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 37 മെഡലുകളുമായി ഒൻപതാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സെമിയിൽ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ ഇന്ത്യയുടെ പി.വി. സിന്ധു ജപ്പാൻ താരം അകാനെ യമാഗൂച്ചിക്കെതിരെ മത്സരിക്കുകയാണ്. ജാവലിൻ താരം നീരജ് ചോപ്ര, ലോങ്ജംപ് ഫൈനലിൽ നയന ജയിംസ്, നീന പിന്റോ, 400 മീറ്റർ ഹർഡിൽസ് വനിതാ ഫൈനലിൽ അനു രാഘവൻ, ജൗന മർമു, 400 മീറ്റർ ഹർഡിൽസ് പുരുഷ വിഭാഗം ഫൈനലിൽ ധരുൺ അയ്യസാമി, സന്തോഷ് കുമാർ, ഹൈജംപിൽ ചേതൻ, 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സുധ സിങ് തുടങ്ങിയവർക്കൊപ്പം വികാസ് കൃഷ്ണൻ ഉൾപ്പെടെയുള്ള ബോക്സിങ് താരങ്ങളും ഇന്നു കളത്തിലിറങ്ങും. Content Highlights: saina nehwal takes bronze


from mathrubhumi.latestnews.rssfeed https://ift.tt/2wu40iF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages