നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു പ്രഖ്യാപിച്ചിരിക്കുന്ന വിദേശ ധനസഹായങ്ങളെച്ചൊല്ലി ഉയരുന്ന വിവാദം സുപ്രീംകോടതിയിലേക്ക്. വിദേശധനസഹായം സ്വീകരിക്കാന്‍ പാടില്ലെന്ന നയം ചൂണ്ടിക്കാട്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സിപിഐ നേതാവ് ബിനോയ് വിശ്വമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ക്യത്യമായ കണക്ക് തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമേ വിദേശ സഹായം വേണാ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കാവൂ എന്നും രാജ്യസഭാ എംപി കുടിയായ ബിനോയ് വിശ്വം ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വിദേശ സഹായം ആവശ്യമില്ലെന്ന നിലപാടു സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ബിനോയ് വിശ്വം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നാശനഷ്ടങ്ങളുശട കണക്കെടുക്കുന്നതിനു മുമ്പേ വിദേശ സഹായം വേണ്ടെന്നു വെയ്ക്കുന്നതു ദുരന്ത നിവാരണ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം.

യുഎഇ ഉള്‍പ്പെടെ പ്രഖ്യാപിച്ച സഹായത്തെ ചൊല്ലിയാണ് നിലവില്‍ വിവാദം ഉയരുന്നത്. വിദേശ സഹായങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിസ്സഹായ നിലപാട് സ്വീകരിക്കുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം വിവാദം കത്തുന്നതിനിടെ കേരളത്തിന് സാമ്പത്തിക സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2PCWg6D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages