പാരിസ്: കളിതുടങ്ങി പത്താം മിനിറ്റിൽ തന്നെ സൂപ്പർതാരം നെയ്മർ ഗോൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് ലീഗിലെ പുതിയ സീസണിൽ നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജിക്ക് വിജയത്തുടക്കം. കെയ്നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി തകർത്തുവിട്ടത്. ലോകകപ്പിനു ശേഷം സൂപ്പർതാരങ്ങളായ എഡിൻസൺ കവാനിയും കിലിയൻ എംബപ്പെയും ഇല്ലാതെയാണ് തോമസ് ടുച്ചെൽ ഞായറാഴ്ച ടീമിനെ ഇറക്കിയത്. ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ ഗോൾകീപ്പർ ജിയാൻല്യൂജി ബഫണിന്, ടുച്ചെൽ ആദ്യ ഇലവനിൽ അവസരം നൽകി. ഉനായ് എംറിക്കു പകരമാണ് പുതിയ സീസണിൽ ടുച്ചെൽ പി.എസ്.ജിയുടെ പരിശീലകനായെത്തിയത്. നെയ്മറിനു പിന്നാലെ 35-ാം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ടും 89-ാം മിനിറ്റിൽ തിമോത്തി വിയയും പി.എസ്.ജിക്കായി സ്കോർ ചെയ്തു. പി.എസ്.ജിക്കായി വിയയുടെ ആദ്യ ഗോളാണിത്. ആറു മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് പി.എസ്.ജിക്കായി നെയ്മർ കളത്തിലിറങ്ങുന്നത്. ആറുമാസങ്ങൾക്കു മുൻപ് മാഴ്സലെയ്ക്കെതിരായ മത്സരത്തിൽ നെയ്മർക്ക് കാൽപാദത്തിന് പരിക്കേറ്റത് ഇതേ മൈതാനത്തുവെച്ചായിരുന്നു. Content Highlights: ligue 1,psg, neymar
from mathrubhumi.latestnews.rssfeed https://ift.tt/2B2OtvO
via
IFTTT
No comments:
Post a Comment