കൊച്ചി: കാലവര്‍ഷക്കെടുതി മൂലമുണ്ടായ നഷ്ടങ്ങളുടെ പുനര്‍നിര്‍മ്മാണം പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രളയശേഷം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് എറിയുകയാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പ്രളയത്തിന് തൊട്ടടുത്ത ദിവസം പുഴയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പാലത്തില്‍ അടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ പുഴയിലേക്ക് തന്നെ തിരികെ ഇട്ടത് വിവാദമായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ പോലീസ് കേസെടുത്തു.
പ്രളയം മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കുന്ന പ്രത്യേക മാപ്പ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ജില്ലകളിലെ ഓരോ പ്രദേശത്തെയും നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ മാപ്പുണ്ടാക്കണമെന്നും ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ ഷിബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
from mangalam.com https://ift.tt/2N4oFnS
via IFTTT
No comments:
Post a Comment