വീട്ടുപകരണങ്ങള്‍ നന്നാക്കാനായി എത്തി പെണ്‍കുട്ടിയുമായി പരിചയത്തിലായി, ഒടുവില്‍ പീഡനം; പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

വീട്ടുപകരണങ്ങള്‍ നന്നാക്കാനായി എത്തി പെണ്‍കുട്ടിയുമായി പരിചയത്തിലായി, ഒടുവില്‍ പീഡനം; പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പത്തനാപുരം പ്ലാവില വീട്ടില്‍ ധനീഷ്(24) ആണ് അറസ്റ്റിലായത്. കോട്ടയം തലയോലപ്പറമ്പിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ധനീഷ് പീഡിപ്പിത്തക്, പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നീഷനായി ജോലി നോക്കിനവരികയായിരുന്ന പ്രതി വീട്ടുപകരണങ്ങള്‍ നന്നാക്കാനായി പെണ്‍കുട്ടിയുടെ വീട്ടില്‍ നിരന്തരം വന്ന് പോയിരുന്നതായി പോലീസ് പറഞ്ഞു. ഈ അടുപ്പം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ പെണ്‍കുട്ടിയും കുടുംബവും കോട്ടയത്തേക്ക് താമസം മാറി. എന്നാല്‍ പ്രതി ഇവിടെയുമെത്തി.

ഞായറാഴ്ച അര്‍ധരാത്രി 12.30 ഓടെ ധനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയമാണ് കുട്ടിയുടെ അമ്മ ധനീഷിനെ പിടികൂടിയത്. ഇയാളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുടെ അമ്മ വിവരം പൊലീസിലറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



from mangalam.com https://ift.tt/2wvh73b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages