ബോളിവുഡ് നടി സുജാത കുമാര്‍ അന്തരിച്ചു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സുജാത ഞായറാഴ്ച രാത്രി 11.26നാണ് മരിച്ചത്. നിരവധി ബോളിവുഡ് ചിത്രങ്ങളിലും പരസ്യങ്ങളിലൂടെയും ആരാധകര്‍ക്ക് സുപരിചിതയാണ് സുജാത. നടിയുടെ മരണ വിവരം സഹോദരി സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് അറിയിച്ചത്. ഇംീഷ് വിീഷ് എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ ചേച്ചിയായ് എത്തിയത് സുജാതയാണ്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീദേവിയുടെ മരണത്തിനു പിന്നാലെ സുജാതയും വിടപറഞ്ഞത് ആരാധകര്‍ക്ക് വേദനയായി.
ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു സുജാത. മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു ചികിത്സ. ആഗസ്റ്റ് 18ന് അസുഖം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി മരിക്കുകയായിരുന്നു. രാഞ്ചന, ഗുസാരിഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/2nQ8YSP
via IFTTT
No comments:
Post a Comment