മുംബൈ: പ്രളയക്കെടുതിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് സംസ്ഥാനം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പലരില്‍ നിന്നും നിരവധി സഹായമാണ് കേരളത്തെ തേടിയെത്തുന്നത്. ഇപ്പോള്‍ കേരളത്തിന് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തില്‍ സംഭവിച്ച പ്രളയക്കെടുതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടെന്ന് കരുതുന്നു. നിരവധിപ്പേരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടമാണ് പ്രളയം സമ്മാനിച്ചത്. കേരളത്തിന്റെ അതിജീവനത്തിന് ചിന്തകള്‍ മാത്രമല്ല സഹായവും വേണമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് രാഹുല്‍ ദ്രാവിഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ചെറുതും വലുതുമായ സഹായവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രളയകക്കുഴിയില്‍ നിന്നും ഒന്നിച്ച് നിന്ന് കരകയറുകയാണ് സംസ്ഥാനം. പ്രളയത്തില്‍ 200ല്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നത്.
from mangalam.com https://ift.tt/2vZecQF
via IFTTT
No comments:
Post a Comment