യുവാവിനെ പിന്തുടര്‍ന്ന കുട്ടി കുറ്റവാളിയെ പോലീസ് കുടുക്കി. മറ്റാരുമല്ല ഒരു അണ്ണാന്‍ കുഞ്ഞാണ് പിടിയിലായത്. തന്നെ ഒരു അണ്ണാന്‍ തുരത്തുന്നു എന്ന് യുവാവ് പോലീസ് ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക്കില്‍ ഉണ്ടായിരുന്ന പോലീസ് എത്തി പരിശോധിച്ചപ്പോള്‍ സംഭവം ശരിയാണെന്ന് മനസിലാവുകയും യുവാവിനെ രക്ഷിക്കുകയുമായിരുന്നു.
ജര്‍മ്മനിയിലാണ് സംഭവം ഉണ്ടായത്. തെരുവിലൂടെയാണ് യുവാവിനെ അണ്ണാന്‍കുഞ്ഞ് ഓടിച്ചത്. ഓടി തളര്‍ന്ന് അണ്ണാന്‍ കുഞ്ഞ് ക്ഷീണിച്ച് ഉറങ്ങാന്‍ തുടങ്ങിയതോടെയാണ് സംഭവബഹുലമായ സംഭവത്തിന് തിരശ്ശീല വീണത്.
„Hilfe, ich werde von einem #Eichhörnchen verfolgt!“ Eventuell mit diesen Worten richtete sich am Do, gegen 8:00 Uhr früh, ein Mann an den Karlsruher Polizeinotruf.Zur PM: https://t.co/QwOz51pXH8Eure #Polizei #Karlsruhe pic.twitter.com/hMIeu6g0tS— Polizei Karlsruhe (@Polizei_KA) August 9, 2018
രസകരമായ അവസാനമാണ് കേസിനുണ്ടായത്. പ്രതിയായ അണ്ണാന്‍കുഞ്ഞിനെ പോലീസ് ദത്തെടുത്തു. കാറ്ല്‍ ഫെഡ്രിച്ച് എന്ന് പേരുമിട്ടു. ഇപ്പോള്‍ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഫെഡ്രിച്ചിനെ പാര്‍പ്പിച്ചിരിക്കുന്നത്. അമ്മയില്‍ നിന്നും വേര്‍പിരിഞ്ഞ പരിഭ്രാന്തിയാകണം അണ്ണാന്‍കുഞ്ഞ് യുവാവിനെ തുരത്താന്‍ കാരണമെന്ന് പോലീസ് പറയുന്നു.
from mangalam.com https://ift.tt/2Mb1FUr
via IFTTT
No comments:
Post a Comment