കുവൈറ്റ് : സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഖലയില്‍ നിന്നും 3000 വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്. പൊതുമേഖലയില്‍ സ്വദേശികള്‍ക്ക് നല്‍കാവുന്ന അവസരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടികയും തയ്യാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ ഭാഗമായാണ് ഓരോ വര്‍ഷവും നിശ്ചിത തോതില്‍ വിദേശികളെ പൊതുമേഖലയില്‍ നിന്നും ഒഴിവാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പൊതുമേഖലയില്‍ മൊത്തം തൊഴില്‍ ശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണമെന്നാണ് നിലപാട്. ഇതുപ്രകാരം ഓരോ സ്ഥാപനത്തിലെയും തോതുകള്‍ കണക്കാക്കി അത് അനുസരിച്ചായിരിക്കണം ഒഴിവാക്കപ്പെടേണ്ട വിദേശികളുടെ പട്ടിക തയ്യാറാക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും ഒഴിവാക്കുക എന്നത് പ്രയാസകരമാണ്. അതുകൊണ്ടു തന്നെ അനിവാര്യമായ തോതില്‍ മാത്രമായിരിക്കും നടപടികള്‍.
from mangalam.com https://ift.tt/2KFsIlb
via IFTTT
No comments:
Post a Comment