ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ആവേശത്തില്‍ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയും-രവി കുമാറും അടങ്ങുന്ന ടീം ഇന്ത്യയ്ക്കായി വെങ്കലം നേടി.
ഈ ഇനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ചൈനീസ് തായ്‌പേയ് സ്വര്‍ണ്ണവും ചൈന വെള്ളിയും നേടി. ഫൈനലില്‍ 429.1 പോയിന്‍േ്‌റാടെയാണ് ഇന്ത്യന്‍ സഖ്യം വെങ്കലം നേടിയത്. ചൈനീസ് തായ്‌പേയ്ക്ക് 494.1 പോയിന്‍്‌റും, ചൈനയ്ക്ക് 492.5 പോയിന്‍്‌റുമാണ് ലഭിച്ചത്.
പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫൈ്‌ല ഇനത്തില്‍ മലയാളി താരം സജന്‍ പ്രകാശ് ഫൈനലിലെത്തി. ഹീറ്റ്‌സില്‍ മികച്ച മൂന്നാമത്തെ സമയം(1:58:12) കുറിച്ചാണ് സജന്‍ പ്രകാശ് ഫൈനലിലെത്തിയത്.
from mangalam.com https://ift.tt/2OMTpqw
via IFTTT
No comments:
Post a Comment