പാലക്കാട്: നെന്മാറയിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നവജാതശിശു ഉൾപ്പടെമൂന്നുകുടുംബങ്ങളിലെ എട്ടുപേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഉരുൾപൊട്ടിയ സ്ഥലത്തു നടക്കുന്ന രക്ഷാപ്രവർത്തനം ഫോട്ടോ: മനോജ് പുതുപ്പാടി നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾ പൊട്ടലിൽ മൂന്നു കുടുംബങ്ങളിൽപ്പെട്ട ആളുകൾഒലിച്ചുപോയി.ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. നെന്മാറ എം എൽ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയർ ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടിയ സ്ഥലത്തു നടക്കുന്ന രക്ഷാപ്രവർത്തനം ഫോട്ടോ: എം പി ഉണ്ണിക്കൃഷ്ണൻ ഉരുൾപൊട്ടിയ സ്ഥലത്തു നടക്കുന്ന രക്ഷാപ്രവർത്തനം ഫോട്ടോ: മനോജ് പുതുപ്പാടി Content highlights:Several peoplekilled Landslide in nenmara Palakkad
from mathrubhumi.latestnews.rssfeed https://ift.tt/2MQJPCo
via
IFTTT
No comments:
Post a Comment