തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്ക ശുശ്രൂഷയില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്ക ശുശ്രൂഷയില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത (80)യുടെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തിയേക്കും. നരേന്ദ്രമോഡിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു മെത്രാപ്പോലീത്ത. ഗുജറാത്തിലെ 40 സ്‌കൂളുകളാണ് മോഡിയുടെ നിര്‍ദേശപ്രകാരം മെത്രാപ്പോലീത്താ നടത്തിയിരുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഓതറയിലെ ദയറയിലാണ് കബറടക്കം.

ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് മെത്രാപ്പോലീത്ത ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. ഗുജറാത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിവരവേ കൊച്ചി പുല്ലേപ്പടിക്ക് സമീപമായിരുന്നു അപകടം. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനായി വാതിലിനു സമീപം നില്‍ക്കുമ്പോള്‍ തെറിച്ചുവീണാണ് അപകടമെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന സഹായി അറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിസ്തുലമായ സംഭാവന നല്‍കിയ മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനം ഏറെയും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചായിരുന്നു. ഗുജറാത്ത്, രാജസ്ഥന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനായി ഏറെ പ്രയത്‌നിച്ചിരുന്നു.

അതേസമയം, എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭൗതികദേഹം സെന്റ് മേരീസ് കത്തിഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പരുമലയിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ ചെങ്ങന്നുര്‍ പുത്തന്‍കാവ് ബഥേല്‍ അരമനയില്‍ കൊണ്ടുവരും. മെത്രാപ്പോലീത്തായുടെ ആഗ്രഹപ്രകാരമാണ് ഓതറയിലെ ദയറയില്‍ കബറടക്കം നടത്തുന്നത്.

അപകടം നടന്ന സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അനേഷണം നടത്തുമെന്നും അതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2PzWGuD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages