വോളണ്ടറി റിട്ടയര്‍മെന്റ് അവകാശമല്ല: സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

വോളണ്ടറി റിട്ടയര്‍മെന്റ് അവകാശമല്ല: സുപ്രീം കോടതി

ന്യുഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരുടെ സ്വമനസ്സാലെയുള്ള വിരമിക്കല്‍ ഒരു അവകാശമായി ഉന്നയിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം അപേക്ഷകള്‍ പൊതുതാല്‍പര്യാര്‍ത്ഥം നിരസിക്കുന്നതിന് സര്‍ക്കാരിനു ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ജസ്‌റീറസ് അരുണ്‍ മിശ്ര, എസ്. അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസിലെ നാലു മുതിര്‍ന്ന ഡോക്ടര്‍മാരുടെ സ്വമേധയാ വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്ത് സേവനത്തിലുള്ള ഡോക്ടര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ജോയിന്റ് ഡയറക്ടര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് പദവികളില്‍ ഉള്ള ഈ ഡോക്ടര്‍മാരുടെ വിരമിക്കല്‍ സര്‍ക്കാര്‍ നിഷേധിച്ചത്. ഒരു ജീവനക്കാരന്റെ സ്വമേധയാ വിരമിക്കല്‍ അപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് പൊതുതാല്‍പര്യം മാനിക്കണമെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന്റെ തീരുമാനം മനുഷ്യ ജീവന്റെ സംരക്ഷണത്തിന് അനിവാര്യമാണ്. പൊതുതാല്‍പര്യവും പരിഗണിച്ചാണിത്. ഡോക്ടര്‍മാര്‍ക്ക് വിരമിക്കാനുള്ള ഭരണഘടനാപരമായി അവകാശമുന്നയിക്കാന്‍ കഴിയും. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല. ഡോക്ടര്‍മാരെ സ്വന്തഇഷ്ടപ്രകാരം വിരമിക്കാന്‍ അനുവദിക്കുന്നത് അത് വ്യവസ്ഥയെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അവശേഷിക്കില്ലെന്നും അത് ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തിന് എതിരാണെന്നും പൊതുതാല്‍പര്യത്തെ ഹനിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.



from mangalam.com https://ift.tt/2wo5ryP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages