കേരളത്തിൽ പെയ്യുന്നത് അഞ്ചുവർഷത്തിനിടയിലെ വലിയ മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

കേരളത്തിൽ പെയ്യുന്നത് അഞ്ചുവർഷത്തിനിടയിലെ വലിയ മഴ

ജൂൺ ഒന്നുമുതൽ ഒാഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റർ മഴ. സാധാരണയിലും 18.61 ശതമാനം അധികം. ഇക്കാലയളവിൽ 1522 മില്ലീമീറ്റർ മഴ ലഭിക്കണമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 30 ശതമാനം മഴ കുറവാണ് ലഭിച്ചത്. 2013-നുശേഷം ആദ്യമായാണ് ജൂൺ-ജൂലായ് മാസങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നത്. സാധാരണയിലും 20 ശതമാനത്തിൽ കൂടുതൽ മഴ 2013-ൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം കുറച്ചുവർഷങ്ങളായി ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർവരെയായിരുന്നു മൺസൂൺ ശക്തിപ്രാപിച്ചിരുന്നത്.സംസ്ഥാനത്തെ റെക്കോഡ് മഴ വ്യാഴാഴ്ച നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. 398 മില്ലീമീറ്റർ മഴയാണ് ഒരുദിവസംകൊണ്ട് ഇവിടെ പെയ്തത്. മാനന്തവാടിയിലും ശക്തമായ മഴ ലഭിച്ചു. 321.6 മില്ലീമീറ്റർ. 1941-നുശേഷം മാനന്തവാടിയിൽ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഇടുക്കിയിലും 50 ശതമാനത്തിലധികം മഴ ലഭിച്ചു.സംസ്ഥാനത്ത് നിലവിൽ ചെറിയ ഇടവേളകളിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ന്യൂനമർദം, അന്തരീക്ഷച്ചുഴി, പടിഞ്ഞാറൻകാറ്റിന്റെ ശക്തി എന്നിവയും പ്രാദേശിക ഘടകങ്ങളും മൺസൂൺ കനക്കാൻ കാരണമായതായി വിലയിരുത്തുന്നു. അതേസമയം കാസർകോട് ഇപ്പോഴും 20 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൃശ്ശൂരിൽ 7.8 ശതമാനം കുറവും രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെവരെ ലഭിച്ച മഴ (മില്ലീമീറ്ററിൽ)അമ്പലവയൽ 77 പൊന്നാനി 75മാനന്തവാടി 120വൈത്തിരി 138പാലക്കാട് 214ചിറ്റൂർ 153ഇടുക്കി 98പീരുമേട് 255മൂന്നാർ 254മൈലാടുംപാറ 211ഈ വർഷം ജൂലായ് 16-നും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. പീരുമേട്, മൂന്നാർ, കൊച്ചി നേവൽബേസ് എന്നിവിടങ്ങളിൽ 200 മില്ലീമീറ്റർ മഴ ഈ ദിവസങ്ങളിൽ ലഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2nqU8lD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages