മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ഹിന്ദുസ്ത്രീയുടെ മരണാനന്തര കര്‍മ്മം ക്ഷേത്രം അധികാരികള്‍ നിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ഹിന്ദുസ്ത്രീയുടെ മരണാനന്തര കര്‍മ്മം ക്ഷേത്രം അധികാരികള്‍ നിഷേധിച്ചു

കൊല്‍ക്കൊത്ത: മുസ്ലീമിനെ വിവാഹം കഴിച്ചുവെങ്കിലും തന്റെ വിശ്വാസം വിടാതെ ജീവിച്ച ഹിന്ദുസ്ത്രീയുടെ മൃതസംസ്‌കാര ക്രിയകള്‍ ക്ഷേത്രം അധികാരികള്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ് വിശ്വാസം തുടര്‍ന്നുവെങ്കിലും അവര്‍ ഹിന്ദുവല്ല എന്ന വാദം ഉന്നയിച്ചാണ് അധികൃതര്‍ ചടങ്ങുകള്‍ നിഷേധിച്ചത്. കാലങ്ങളായി അവര്‍ ഹിന്ദുവല്ല എന്ന ന്യായം പറഞ്ഞാണ് ഡല്‍ഹിയിലെ ബംഗാളി സമുദായം ചടങ്ങുകള്‍ക്ക് തടസ്സം സൃഷ്ടിച്ചത്.

ഇരുപത് വര്‍ഷം മുന്‍പാണ് കൊല്‍ക്കൊത്ത സ്വദേശി ഇംതിസൂര്‍ റഹ്മാനും നിവേദിത ഗട്ടകും ഡല്‍ഹിയില്‍ വിവാഹിതരായത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടുപേരും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുകയും ചെയ്തുരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിവേദിത മരണമടഞ്ഞത്.

ഹൈന്ദവ ആചാരപ്രകാരം നിവേദിതയുടെ സംസ്‌കാരം ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടില്‍ നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്രാദ്ധം നടത്തുന്നതിനായി അധികൃതരെ സമീപിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നുവെന്ന് ഇംതിസൂര്‍ റഹ്മാന്‍ പറയുന്നു.

ബംഗാളില്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ് ഇംതിസൂര്‍ റഹ്മാന്‍. ഭാര്യയുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഓഗസ്റ്റ് 12ലേക്കായി ചിത്തരഞ്ജന്‍ പാര്‍ക്കിലെ കാലി മന്ദര്‍ സൊസൈറ്റിയില്‍ ബുക്ക് ചെയ്തിരുന്നു. 1,300 രൂപ അടച്ചാണ് ഓഗസ്റ്റ് ആറിന് ബുക്ക് ചെയ്തത്. എന്നാല്‍ ചില വ്യക്തമായ കാരണങ്ങളാല്‍ ചടങ്ങ് നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രം അധികൃതര്‍ പിന്നീട് അറിയിക്കുകയായിരുന്നു.

കര്‍മ്മം നിഷേധിക്കുന്നതിന് ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. മകള്‍ ഇഹിനി അബ്രീന്റെ പേരിലാണ് റഹ്മാന്‍ കര്‍മ്മത്തിനായി പണം അടച്ചിരുന്നത്. എന്നാല്‍ റഹ്മാന്റെ മതം സംബന്ധിച്ച് സംശയം ഉയര്‍ന്ന പുരോഹിതര്‍ അയാളുടെ ഗോത്രം ഏതാണെന്ന് തിരിക്കിയിരുന്നുവെന്ന് ക്ഷേത്ര സൊസൈറ്റി പ്രസിഡന്റ് അഷിതവ ഭൗമിക് പറഞ്ഞു.

മുസ്ലീം ആയ റഹ്മാന് ഗോത്രമില്ല. മുസ്ലീമിനെ വിവാഹം കഴിച്ചതോടെ നിവേദിതയെ ഹിന്ദുവായി കണക്കാക്കാനും കഴിയില്ല. ഭര്‍തൃവീട്ടുകാരുടെ പാരമ്പര്യമാണ് അവര്‍ പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ആ സമൂഹമായി മാത്രമേ അവരെ കാണാന്‍ പറ്റൂവെന്നും ഭൗമിക് ചൂണ്ടിക്കാട്ടി. ഹൈന്ദവ പാരമ്പര്യവും ആചാരങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

കര്‍മ്മം നടത്തണമെങ്കില്‍ റഹ്മാന്‍ ബന്ധുക്കളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കണം. നമസ് അടക്കമുള്ള പൂജകളില്‍ പങ്കെടുക്കുകയും വേണം. അവര്‍ക്ക് അതിനു കഴിയുമോ? നിര്‍ബന്ധമാണെങ്കില്‍ അവര്‍ സ്വന്തം വീട്ടില്‍ നടത്തട്ടെ. അല്ലെങ്കില്‍ അവര്‍ക്ക് ബംഗാളില്‍ പോയി നടത്താമല്ലോ- ക്ഷേത്രം അധികൃതര്‍ പറയുന്നു.

വിവാഹം കഴിഞ്ഞിട്ടും സ്വന്തം വിശ്വാസം അനുസരിച്ചാണ് ഭാര്യ ജീവിച്ചതെന്നും അവര്‍ ആഗ്രഹിക്കുന്ന പൂജകള്‍ എല്ലാം ചെയ്യുന്നതിന് ആരും തടസ്സം നിന്നിട്ടില്ലെന്നും റഹ്മാനും വ്യക്തമാക്കി.



from mangalam.com https://ift.tt/2MyX3nj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages