കേരളത്തില്‍ പ്രളയം; യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിര്‍ദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

കേരളത്തില്‍ പ്രളയം; യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിര്‍ദ്ദേശം

വാഷിങ്ടണ്‍: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും വലയുമ്പോള്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി അമേരിക്ക. പ്രളയ ബാധിത മേഖലയായ കേരളത്തിലേക്ക് സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ചയാണ് അമേരിക്കന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, മൂന്നാറില്‍ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മണ്ണിടിഞ്ഞു വീണ് വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. 30 വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. ഇവരെ രക്ഷപെടുത്തി. ദേവികുളം സബ് കളക്ടര്‍ അടച്ചു പൂട്ടിയ റിസോര്‍ട്ട് കോടതി ഉത്തരവോടെയാണ് പ്രവര്‍ത്തിച്ചത്. നേരത്തെ ഇവിടെ അടുത്ത് ഒരു പാറ അടര്‍ന്നുവീണിരുന്നു.

കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില് ഉണ്ടായതും ചൂണ്ടിക്കാണിച്ചാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 24 ഡാമുകളാണ് തുറന്നിരിക്കുന്നത്.



from mangalam.com https://ift.tt/2Oq9Ad3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages